Deshabhimani

നിധിൻരാജിന്റെ മരണം; ഡോ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്‌ച

Dr M K Ram Nithin Raj

ഡോ. എം കെ റാം, നിതിൻ രാജ്

വെബ് ഡെസ്ക്

Published on Sep 08, 2026, 10:36 AM | 1 min read

തലശേരി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ്‌ വിദ്യാർഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം കെ റാമിന്റെ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ്‌ കോടതി ബുധനാഴ്‌ച വിധിപറയും. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ്‌ ഹർജി വിധിപറയാനായി മാറ്റിയത്‌. കോടതി അനുമതിയോടെ ജൂലൈ 24നാണ്‌ റാമിനെ അറസ്റ്റ്‌ ചെയ്‌തത്‌.


സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാൻ കണ്ണൂരിലേക്ക്‌ വരുന്നതിനിടെ കുടകിൽനിന്നാണ്‌ റാമിനെ കസ്റ്റഡിയിലെടുത്തത്‌. അറസ്റ്റിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി ജില്ലാ സെഷൻസ്‌ കോടതി പ്രതിയെ വിട്ടയച്ചു. കോടതി അനുമതിയോടെയാണ്‌ വീണ്ടും അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.


​അറസ്റ്റിൽ പൊലീസും പ്രതിഭാഗവും ഒത്തുകളിച്ചെന്ന ആരോപണം ഉയരുകയും ഹൈക്കോടതിയും തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയും അന്വേഷണസംഘത്തെ വിമർശിക്കുകയും ചെയ്‌തിരുന്നു. കേസിലെ രണ്ടാം പ്രതി ഡോ. സംഗീതയ്‌ക്ക്‌ നേരത്തെ ജില്ലാ സെഷൻസ്‌ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home