നിതിൻ രാജിന്റെ മരണം: ഉത്തരവാദികൾക്കെതിരെ കർശന നിയമ നടപടി- മന്ത്രി വീണാ ജോർജ്

നിധിൻ രാജ്, വീണാ ജോർജ്
തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജിൻ്റെ മരണത്തിൽ പൊലീസ് സ്വീകരിക്കുന്ന നടപടികൾ കൂടാതെ കേരള ആരോഗ്യ സർവകലാശാല എൻക്വയറി കമ്മിറ്റി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
നിതിൻ രാജിൻറെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണ്. ഉത്തരവാദികളായവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകും. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കർശനമായി ഉറപ്പാക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആ കുടുംബത്തിന്റെ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്. ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലും എവിടേയും ഒരു കാരണവശാലും കേരളം അനുവദിച്ചു കൂടായെന്നും വീണാ ജോർജ് കൂട്ടിചേർത്തു.










0 comments