Deshabhimani

ബ്ലാക്കി, കോക്രോച്ച്, ഫാറ്റ്; നിനക്ക് കാന്‍സറായത് കൊണ്ടാണോ മെലിഞ്ഞിരിക്കുന്നത്: ഡോ റാമിന്റെ ക്രൂരതകൾ വെളിപ്പെടുത്തി വിദ്യാർഥികൾ

nithin
വെബ് ഡെസ്ക്

Published on Apr 13, 2026, 03:09 PM | 1 min read

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഗവ. ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി ആർ എൽ നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതൽ‌ വെളിപ്പെടുത്തലുകൾ. നിരവധി വിദ്യാർഥികളെ അധ്യാപകൻ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി നിധിന്റെ സഹപാഠി പറഞ്ഞു.

ബ്ലാക്കി , വെെറ്റി , കോക്രോച്ച്, ഫാറ്റ് , തിൻ , ലീൻ. യു ലുക്ക് സോ തിൻ ആർ യു എ ക്യാൻ‌സർ പേഷ്യന്റ് എന്നൊക്കെയാണ് അധ്യാപകൻ കുട്ടികളെ വിളിക്കുന്നത്. ഇതെല്ലാം കൃത്യമായി പ്രിന്റഡ് പരാതിയായി നൽകിയിട്ടുണ്ട്, എല്ലാവരേയും ആ ആധ്യാപകൻ അധിക്ഷേപിക്കും. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായായിരിക്കും ഇത് കേട്ട് ഒരാൾ തിരിച്ച് പ്രതികരിച്ചത്. അത് നിധിനായിരുന്നു - വിദ്യാർഥി പറഞ്ഞു. അതിക്രൂരമായ റാ​ഗിം​ഗാണ് നിതിന് ഏൽക്കേണ്ടി വന്നത് എന്ന വിവരം ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home