ad
Deshabhimani

print edition നിശാഗന്ധി നൃത്തോത്സവത്തിന്‌ തുടക്കം; ലോക സഞ്ചാരികളുടെ യാത്രാ 
പട്ടികയിൽ ഉൾപ്പെടുത്തും: മന്ത്രി

Nishagandhi.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 01:11 AM | 1 min read

തിരുവനന്തപുരം: നിശാഗന്ധി നൃത്തോത്സവത്തെ ലോക സഞ്ചാരികളുടെ യാത്രാ പട്ടികയിൽ ഇടംപിടിക്കുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്‌.


കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിലയിലേക്ക് നിശാഗന്ധി നൃത്തോത്സവത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ പുതുക്കി പണിയേണ്ടതുണ്ടെന്നും ഇതിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


നിശാഗന്ധി നൃത്തോത്സവം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഥകളി മേളയുടെ ഉദ്‌ഘാടനവും നടന്നു. വി കെ പ്രശാന്ത് എംഎഎൽഎ അധ്യക്ഷനായി.

ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കൗൺസിലർ കെ ആർ ക്ലീറ്റസ്, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home