ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

നിഷാദ്
കുന്നംകുളം : ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ പാത്തിയിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കുന്നംകുളം പൊർക്കളേങ്ങാട് ആലിക്കൽ നിഷാദ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച പൊർക്കളേങ്ങാട് അയ്യപ്പ ക്ഷേത്രത്തിലായിരുന്നു സംഭവം.
സമീപത്തെ വീട്ടിലേക്ക് വൈദ്യുത കണക്ഷൻ നൽകിയിരുന്ന സർവീസ് വയറിൽ നിന്നും നിഷാദിന് വൈദുതതാഘാതമേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നിർമ്മൽ ചന്ദ്രന്റെയും സൗദാമിനിയുടെയും മകനാണ് നിഷാദ്. ഭാര്യ: ഷീജ. മക്കൾ: രാഹുൽ, അപർണ.










0 comments