ad
Deshabhimani

print edition നിർമല സീതാരാമന്റെ 
കമ്യൂണിസ്റ്റ്‌ വിരുദ്ധ പരാമർശങ്ങൾ നീക്കി

nirmala
വെബ് ഡെസ്ക്

Published on Aug 13, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ കമ്യൂണിസ്റ്റ്‌ വിരുദ്ധ പരാമർശങ്ങൾ രാജ്യസഭാരേഖകളിൽ നിന്നും നീക്കി. നികുതി, മറ്റ്‌ നിയമ ഭേദഗതി ബിൽ ചർച്ചയ്‌ക്കിടെ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസ്‌ നടത്തിയ വിമർശനങ്ങളിൽ രോഷാകുലയായ നിർമല സീതാരാമൻ കമ്യൂണിസ്റ്റുകാർ ഭീരുക്കളാണെന്ന പരാമർശം നടത്തിയിരുന്നു.


സാമ്രാജ്യത്വ ശക്തികളെ നഖശിഖാന്തം എതിർക്കുകയും സ്വാതന്ത്രസമരത്തിൽ വലിയ പങ്ക്‌ വഹിക്കുകയും ചെയ്‌ത കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനെതിരെ പരാമർശം നടത്തിയ ധനമന്ത്രിക്കെതിരെ വ്യാപക വിമർശമുയർന്നു. സിപിഐ രാജ്യസഭാ നേതാവ്‌ പി സന്തോഷ്‌കുമാർ പരാമർശങ്ങൾ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കത്ത്‌ നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home