നിലമ്പൂർ: എൽഡിഎഫിന് അനുകൂല സാഹചര്യം-

തിരുവനന്തപുരം
: നിലമ്പൂരിൽ എൽഡിഎഫിന് അനുകൂല സാഹചര്യമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. സിപിഐ എമ്മിന് അനുവദിക്കപ്പെട്ട സീറ്റാണിത്. അവിടെ പാർടി സ്ഥാനാർഥിയോ സ്വതന്ത്രനോ മത്സരിക്കും. മണ്ഡലത്തിൽ സ്വതന്ത്രർ പലകുറി ജയിച്ച ചരിത്രമുണ്ട്. പി വി അൻവർ അടഞ്ഞ അധ്യായമാണ്.
ഉപതെരഞ്ഞെടുപ്പിൽ അതൊരു വിഷയമാകാൻ പോകുന്നില്ല.
പാർടിക്കെതിരായ നിലപാടെടുത്തതിനെ തുടർന്ന് ഒഴിവായ ആളിൽനിന്ന് പ്രത്യേകിച്ച് ഒരു പാഠവും പഠിക്കാനില്ല. എൽഡിഎഫിന്റെ കരുത്ത് സർക്കാരിന്റെ ജനക്ഷേമ, വികസന പ്രവർത്തനങ്ങളാണ്.
പിഎസ്‌സി റാങ്ക് ലിസ്‌റ്റിലുള്ള എല്ലാവർക്കും ജോലി നൽകുകയെന്നത് നടപ്പാക്കാൻ പറ്റുന്ന കാര്യമല്ലെന്ന് ഏവർക്കും അറിയാം.
ഏറ്റവും കൂടുതൽ പിഎസ്‌സി നിയമനം നടക്കുന്നത് കേരളത്തിലാണ്.
സമരം തുടങ്ങുമ്പോൾ എവിടെ നിർത്തണമെന്ന ധാരണയും അവർക്ക് ഉണ്ടാകണം. ട്രേഡ് യൂണിയൻ ശൈലിയല്ല ഈ സമരങ്ങളിലുള്ളത്. റാങ്ക് ലിസ്‌റ്റിന്റെ വലിപ്പം കുറയ്‌ക്കാനാകുമോയെന്നത് ആലോചിക്കേണ്ട കാര്യമാണ്–- ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.










0 comments