print edition എംസി റോഡിൽ രാത്രി ഗതാഗത നിയന്ത്രണം ഇന്നുമുതൽ

കാലടി : എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വ്യാഴാഴ്‌ചമുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ ആറുവരെ പാലത്തിലൂടെ രാത്രികാല ഗതാഗതം നിരോധിച്ചു.
അങ്കമാലിയിൽനിന്ന് എംസി റോഡ് വഴി പോകേണ്ട കെഎസ്ആർടിസി ബസു കൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂർ എത്തി യാത്ര തുടരണം. പെരുമ്പാവൂരിൽനിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം.
അങ്കമാലി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലയാറ്റൂർ കോടനാട് പാലം വഴി കുറുപ്പംപടിയിൽ എത്തി പോകണം. മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തുനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ വല്ലം ജങ്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലം, പാറക്കടവ്, ശ്രീമൂലനഗരം, കാഞ്ഞൂർ വഴി വിമാനത്താവളത്തിലേക്ക് പ്രവേശിക്കണം.









0 comments