ad
Deshabhimani

print edition പിഎഫ്‌ഐ കേന്ദ്രങ്ങളിൽ
എൻഐഎ പരിശോധന

supreme court on nia
വെബ് ഡെസ്ക്

Published on Jan 29, 2026, 12:19 AM | 1 min read


കൊച്ചി

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) കേന്ദ്രങ്ങളിൽ ബുധനാഴ്‌ച സംസ്ഥാന വ്യാപകമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ പരിശോധന. എറണാകുളം, തൃശൂർ, പാലക്കാട്‌ ജില്ലകളിലായി ഒന്പത്‌ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു.


പിഎഫ്ഐയുടെ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ 2022 സെപ്‌തംബറിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ്‌ നടപടി. പിഎഫ്‌ഐ നേതൃത്വത്തിൽ ഇന്ത്യയിൽ അക്രമത്തിലൂന്നിയ ആശയം പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്‌ കേസ്‌. രാജ്യത്തെ ഛിന്നഭിന്നമാക്കി 2047ഓടെ ഇസ്ലാമിക ഭരണം സ്ഥാപിച്ച്‌ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന്‌ കാണിച്ചാണ്‌ എൻഐഎ കേസ്‌ രജിസ്റ്റർ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home