ad
Deshabhimani

മഞ്ചേരിയിൽ എൻ ഐ എ എത്തിയത് അഞ്ച് വീടുകളിൽ; നാലുപേരെ ചോദ്യം ചെയ്യുന്നു

Raid In Manjeri
വെബ് ഡെസ്ക്

Published on Apr 04, 2025, 12:38 PM | 1 min read

മലപ്പുറം: മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.യുടെ റെയ്ഡ്. നാല് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. അഞ്ച് വീടുകളിലാണ് പരിശോധന നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി എന്‍.ഐ.എ സംഘം റെയ്ഡിന് എത്തിയത്.


ശിഹാബ്, സൈദലവി, ഖാലിദ്, ഇര്‍ഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരുമാണ്.


കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശികളായ സലീം, അഖില്‍ എന്നിവരെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home