ad
Deshabhimani

ഫാസ്‌ ടാഗ്‌ കരുതിക്കോളൂ; ദേശീയപാതയിൽ ചാലിങ്കാലിലും ടോൾഗേറ്റ്‌ ഒരുങ്ങി

Chalingal Toll Gate

ദേശീയപാതയിലെ ചാലിങ്കാലില്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ ടോള്‍ഗേറ്റ്

വെബ് ഡെസ്ക്

Published on Apr 13, 2026, 09:42 AM | 1 min read

കാഞ്ഞങ്ങാട്‌ : ദേശീയപാത 66ലെ ചാലിങ്കാൽ ടോൾ ഗേറ്റ്‌ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. തലപ്പാടി കഴിഞ്ഞാൽ ദേശിയപാതയിലെ രണ്ടാമത്തെ ടോൾ ഗേറ്റാണ്‌ ചാലിങ്കാലിൽ സജ്ജമായത്‌. ആരിക്കാടി ടോൾ ഗേറ്റ്‌ ജനകിയ പ്രതിഷേധത്തെടർന്ന്‌ അടച്ചുപൂട്ടിയതോടെ ജ‍ൂണിൽ ചാലിങ്കാൽ ടോൾ ഗേറ്റിൽ ടോൾ പിരിവ്‌ തുടങ്ങാനാണ്‌ ദേശീയ പാത അധികൃതരുടെ നീക്കം.


കുമ്പള ആരിക്കാടിയിൽ താൽക്കാലികമായുണ്ടാക്കിയ ട്രോൾ ഗേറ്റില്‍ പിരിവ് ആരംഭിച്ചിരുന്നെങ്കിലും ശക്തമായ ജനരോഷത്തെ തുടര്‍ന്ന് പിന്‍ വലിച്ചിരുന്നു. പിന്നീട് ദേശീയപാത അതോറിറ്റി ടോൾഗേറ്റ് റദ്ദാക്കി. കുറഞ്ഞ സമയം പ്രവർത്തിച്ച ആരിക്കാടി ടോൾഗേറ്റിൽ നിന്ന് ദേശീയപാത അതോറിറ്റി കോടിക്കണക്കിന് രൂപയാണ് സ്വരൂപിച്ചത്. ആരിക്കാടി ടോൾഗേറ്റ് അടച്ചുപൂട്ടിയതോടെയാണ് ചാലിങ്കാലിൽ ടോൾഗേറ്റ് നിർമാണപ്രവൃത്തി ത്വരിതഗതിയില്‍ നടന്നത്.


ടോള്‍ ഗേറ്റിലുളള നടപ്പാലവും കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമൊക്കെ പൂര്‍ത്തീകരിച്ചു. മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ തീരുമാനമനുസരിച്ച് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനം വഴി പണം ഈടാക്കുന്ന രീതിയായിരിക്കും ചാലിങ്കാലിലുള്ള ടോള്‍ ഗേറ്റില്‍ ഏര്‍പ്പെടുത്തുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home