ad
Deshabhimani

പൊതുസമ്മേളനം ഉദ്‌ഘാടകൻ പിണറായി

print edition എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

NGO
വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

​കോട്ടയം: എൻജിഒ യൂണിയൻ 63 –-ാം സംസ്‌ഥാന സമ്മേളനം വ്യാഴാഴ്‌ച തുടങ്ങും. 13 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ്‌ സമ്മേളനമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാഴം രാവിലെ 8.45ന് സംസ്‌ഥാന പ്രസിഡന്റ്‌ എം എ അജിത് കുമാർ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗം. പകൽ 3.30ന്‌ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് 10,000 ജീവനക്കാരുടെ പ്രകടനമുണ്ടാകും. പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോട്ടയം സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്നാരംഭിക്കുന്ന പ്രകടനം തിരുനക്കര മൈതാനിയിൽ സമാപിക്കും.


12ന് രാവിലെ ഒന്പതിന്‌ പ്രതിനിധി സമ്മേളനം ‘ ദി വയർ ' എഡിറ്റർ സിദ്ധാർഥ്‌ വരദരാജൻ ഉദ്ഘാടനം ചെയ്യും. പകൽ 12ന്‌ ‘ ലിംഗ സമത്വവും സാമൂഹ്യനീതിയും ' സെമിനാർ കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ദീപ്‌സിധ ധർ സംസാരിക്കും. പകൽ 2.30ന് സുഹൃദ്‌ സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. 13ന്‌ രാവിലെ 9.30ന് ‘ വർഗസമരവും വർഗീയതയും ' വിഷയത്തിൽ പി രാജീവ് സംസാരിക്കും.


അഞ്ചാം തവണയാണ് അക്ഷരനഗരി സംസ്ഥാന സമ്മേളന വേദിയാകുന്നത്. 1,63,746 അംഗങ്ങളെ പ്രതിനിധീകരിച്ച് 269 വനിതകൾ ഉൾപ്പെടെ 840 പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ, യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, പ്രസിഡന്റ് എം എ അജിത് കുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ സീമ എസ് നായർ, കെ ആർ അനിൽകുമാർ, വി കെ ഉദയൻ, ടി ഷാജി എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home