print edition നെയ്യാറിനോരം ആൻസലൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മണ്ഡത്തിന്റെ മനസ്സറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി കെ ആൻസലന്റെ റോഡ്‌ഷോ. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ എത്തിയ പ്രിയനേതാവിനെ സ്വീകരിക്കാൻ വിവിധ പ്രദേശങ്ങളിൽ വൻ ജനാവലിയെത്തി.
കർഷകർ, ചുമട്ടുതൊഴിലാളികൾ, വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ എൽഡിഎഫിന്റെ വിജയമുറപ്പിക്കാനുള്ള ആവേശവുമായി അണിചേർന്നു. തിരുപുറത്തുനിന്ന് ആരംഭിച്ച റോഡ്ഷോ നെല്ലിമൂട്, അവണാകുഴി, വഴിമുക്ക്, നെയ്യാറ്റിൻകര, അമരവിള, ഉദിയൻകുളങ്ങര, പ്ലാമൂട്ടുകട, ചാരോട്ടുകോണം, ഉച്ചക്കട എന്നിവിടങ്ങളിലൂടെ പൊഴിയൂരിൽ സമാപിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, നേതാക്കളായ പി രാജേന്ദ്രകുമാർ. ബെൻ ഡാർവിൻ, നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ, വൈസ്ചെയർമാൻ കെ കെ ഷിബു, രാഘവൻനായർ, ജി എൻ ശ്രീകുമാർ, കൊടങ്ങാവിള വിജയകുമാർ, അരുമാനൂർകട ശശി, പുന്നയ്ക്കാട് തുളസി, മുരുകേശൻ ആശാരി, ആറാലുംമൂട് മുരളീധരൻ എന്നിവർ പങ്കെടുത്തു.










0 comments