ad
Deshabhimani

print edition നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ; ജോസ് ഫ്രാങ്ക്‌ളിന്‌ 
സംരക്ഷണമൊരുക്കി കോൺഗ്രസ്‌

Neyyatinkara Woman Suicide case congress supports Joseph Franklin
വെബ് ഡെസ്ക്

Published on Oct 22, 2025, 12:06 AM | 1 min read


നെയ്യാറ്റിൻകര

വീട്ടമ്മയെ മരണത്തിലേക്ക്‌ തള്ളിവിട്ട ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിന്‌ പൂർണ സംരക്ഷണമൊരുക്കുന്ന നേതാക്കൾക്കെതിരെ കോൺഗ്രസിനുള്ളിലും പ്രതിഷേധമുയരുന്നു. നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയുടെ ആത്മഹത്യക്കുപിന്നാലെ ഇയാൾക്കെതിരെ നിരവധി ആരോപണങ്ങളാണ്‌ ഉയർന്നത്‌.


ഒളിവിൽപോയ ജോസ് ഫ്രാങ്ക്ളിന് മുൻകൂർ ജാമ്യം കിട്ടുന്നതുവരെ അന്വേഷണത്തിൽ വിവിധ ഇടപെടൽ നടത്താൻ കോൺഗ്രസ്‌ അനുകൂല പൊലീസ്‌ സംഘടനയിൽപ്പെട്ടവരും പങ്കാളിയായിട്ടുണ്ടെന്നും ആരോപണമുണ്ട്‌. കോൺഗ്രസ്‌ നേതാവും ക‍ൗൺസിലറുമായ ജോസ്‌ ഫ്രാങ്ക്‌ളിനിൽനിന്ന്‌ നേരിട്ട ദുരനുഭവം വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പിൽ വിശദമായുണ്ട്‌. മകൻ രാഹുലിന്റെ മൊഴിയിലും ഇത്‌ സ്ഥിരീകരിക്കുന്നു. വട്ടിപ്പലിശയ്ക്ക് പണം നൽകൽ, ഗുണ്ടായിസം, സ്ത്രീകളെ ശല്യംചെയ്യൽ എന്നീ പരാതികളും ഇയാൾക്കെതിരെ നേരത്തെ ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home