ad
Deshabhimani

ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റും: നെയ്യാറ്റിൻ‌കര ​ഗോപന്റെ പോസ്റ്റ് മോർട്ടം റിപ്പോർ‌ട്ട് പുറത്ത്

neyyattinkara gopan
വെബ് ഡെസ്ക്

Published on Feb 15, 2025, 11:22 AM | 1 min read

തിരുവനന്തപുരം: നെയ്യാറ്റിൻ‌കര ​ഗോപന്റെ പോസ്റ്റ് മോർട്ടം റിപ്പോർ‌ട്ട് പുറത്ത്. ​ഗോപന് ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റുമുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.


മൂക്കിലും തലയിലുമായുള്ള നാല് ചതവുകൾ മരണകാരണമല്ലെന്നാണ് റിപ്പോർട്ടുകൾ. രാസപരിശോധന കൂടി പുറത്തുവന്നാലെ മരണകാരണം ഉറപ്പിക്കാനാകൂ എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മരണം നടന്നത് പകൽ 11ന്‌ ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ്‌ ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തി. അയൽവാസിയുടെ പരാതിയിൽ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

നെഞ്ചുവരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള പൂജാദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. ഇത് മാറ്റിയ ശേഷമാണ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തത് പുറത്തെടുത്തത്. മക്കൾ പൊലീസിനു നൽകിയ മൊഴിയിലും ഇത്തരത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് പറഞ്ഞിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home