Deshabhimani

ബെൽറ്റും കുക്കറും ലാപ്ടോപും ഉപയോ​ഗിച്ച് അടിച്ചു: കൊല്ലത്ത് നവവധുവിന് ഭർത്താവിന്റെ ക്രൂരമർദനം

domestic violence

അഞ്ജുവിന് മര്‍ദനമേറ്റതിന്‍റെ അടയാളങ്ങള്‍

വെബ് ഡെസ്ക്

Published on Oct 04, 2026, 10:35 AM | 1 min read

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് ഭർത്താവിന്റെ ക്രൂരമർദനം. പുത്തൻതുറ സ്വദേശിനിയായ 24 കാരി അഞ്ജുവാണ് മർദനത്തിനിരയായത്. ഭർത്താവ് നന്ദുവിനും ഭർതൃ കുടുംബത്തിനുമെതിരെ യുവതി പൊലീസിൽ പരാതി നൽകി. ജൂൺ 27 നായിരുന്നു അഞ്ജുവിന്റെയും ചവറ സ്വദേശിയായ നന്ദുവിന്റെയും വിവാഹം. തുടക്കം മുതൽ സ്ത്രീധനത്തിന്റെ പേരിൽ മർദനം നേരിട്ടിരുന്നതായി അഞ്ജു പറഞ്ഞു.


സൗദിയിലാണ് നന്ദു ജോലി ചെയ്തിരുന്നത്. വിവാഹ ശേഷം മടങ്ങിപോവുകയും ചെയ്തു. തുടർന്ന് ഭർതൃ കുടുംബത്തിന്റെ നിർബന്ധപ്രകാരം ഇഷ്ടമില്ലാതിരുന്നിട്ടും സെപ്തംബർ 4-ാം തീയതി അഞ്ജു സൗദിയിലേയ്ക്ക് പോയി. ഇവിടെ എത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഉപദ്രവം തുടങ്ങി. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. അടുക്കളയിലെ കുക്കർ, ഇടികല്ല്, ചാർജർ, ബെൽറ്റ് തുടങ്ങി വീട്ടിലെ എല്ലാ ഉപകരണങ്ങളും ഉപയോ​ഗിച്ച് മർദിച്ചു. നിലംതുടയ്ക്കുന്ന മോപ്പ് ഉപയോ​ഗിച്ചും അടിച്ചതായി അഞ്ജു പറഞ്ഞു.


മർദിക്കുന്നത് എന്തിനാണെന്ന് പോലും അറിയില്ല, ചോദിച്ചാൽ മറ്റൊരാളുമായി ബന്ധുമുണ്ടെന്നും മോശം സ്ത്രീയാണെന്നും ആരോപിച്ചാണ് അടിക്കുന്നത്. വീട്ടിലേയ്ക്ക് വിളിച്ചു സംസാരിച്ചാൽ എന്തിന് ഇത്ര നേരം സംസാരിക്കുന്നതെന്ന് ചോദിച്ചും അടിച്ചിട്ടുണ്ട്. മർദനത്തിന് പ്രത്യേകിച്ച് യാതൊരു വിഷയവും ഉണ്ടാകാറില്ല, ഫോൺ എപ്പോഴും അയാളുടെ നിരീക്ഷണത്തിൽ ആയിരുന്നു. ഒരിക്കൽ കാത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ട് താനൊരു മോശം സ്ത്രീയാണെന്നും ഒരുപാട് ബന്ധങ്ങളുണ്ടെന്നും പറയിപ്പിച്ച് ഓഡിയോ റെക്കോർഡ് ചെയ്ത് കുടുംബക്കാർക്കും നാട്ടുകാർക്കും അയച്ചു കൊടുത്തു.


എല്ലാവരിൽ നിന്നും ഞാനൊരു മോശം സ്ത്രീയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു അതിനു പിന്നിൽ. നന്ദുവിന്റെ പഴയ പെൺസുഹൃത്തുമായി താരതമ്യം ചെയ്യുകയും സൗന്ദര്യത്തിന്റെ പേരിലും കൊടിയ മർദനം നേരിട്ടിരുന്നതായും മുറിയിൽ പൂട്ടിയിട്ടിരുന്നതായും അഞ്ജു പറഞ്ഞു. മർദനം സഹിക്കവയ്യാതെയാണ് ഒടുവിൽ യുവതി നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home