print edition നവദമ്പതികൾ ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ

ശാസ്താംകോട്ട : നവദമ്പതികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂയപ്പള്ളി മറവൻകോട് വാളിയോട് ഐഎച്ച്ഡിപി ഉന്നതി രാജേഷ് ഭവനിൽ രാജീവ് (26), മറവൻകോട് വാളിയോട് ഐഎച്ച്ഡിപി ഉന്നതി അഭിഷേക് ഭവനിൽ അഭിരാമി (19) എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട തടാകത്തിലെ അമ്പലക്കടവ് ഭാഗത്ത് അഭിരാമിയുടെ മൃതദേഹമാണ് ആ ദ്യം കണ്ടെത്തിയത്. അമ്പലക്കടവിൽനിന്ന് ഞായർ രാവിലെ 8.30ന് കടത്തുകാരനാണ് മൃതദേഹം കണ്ട വിവരം ശാസ്താംകോട്ട പൊലീസിൽ അറിയിച്ചത്.
പൊലീസ് നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗും മറ്റു രേഖകളും ലഭിച്ചു. തുടർന്ന് ശാസ്താംകോട്ട അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ രാജീവിന്റെ മൃതദേഹവും ക ണ്ടെത്തി. നാലുമാസം മുമ്പാണ് രാജീവും അഭിരാമിയും വിവാഹിതരായത്. ഇരുവീട്ടുകാരുടെയും എ തിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം. അമ്പലംകുന്നിലുള്ള സ്കൂളിലെ ക്ലീനിങ് സ്റ്റാഫാണ് രാജീവ്. രാജീവിന്റെ അച്ഛൻ രവി. അമ്മ: രാധ. സഹോദരങ്ങൾ: രാജേഷ്, രാജി. അഭിരാമിയുടെ അച്ഛൻ അനിൽ. അമ്മ: ബീന. സഹോദരൻ: അഭിഷേക്.









0 comments