ad
Deshabhimani

സേവ് ദ ഡേറ്റ്, കല്യാണം, അടുത്ത ദിവസം വധുവിനെ വീട്ടിലാക്കി വരൻ മുങ്ങി; അടിമുടി ദുരൂഹത

savethedate
വെബ് ഡെസ്ക്

Published on Feb 02, 2025, 09:59 AM | 1 min read

കോട്ടയം: വിവാഹത്തിന് ശേഷം യുവതിയെ പറ്റിച്ച് യുവാവ് വിദേശത്തേക്ക് കടന്നതായി പരാതി. യുവതിയുടെയും കുടുംബത്തിന്റെയും പരാതിയിൽ കേസെടുത്ത കടുത്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 23 നാണ് റാന്നി സ്വദേശിയായ യുവാവും കടുത്തുരുത്തി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.


കല്യാണം കഴി‍ഞ്ഞ് അടുത്ത ദിവസം യുവാവ് വധുവിനെ കടുത്തുരുത്തിയിലെ വീട്ടിൽ കൊണ്ട് പോയി വിട്ടു. ശേഷം വിദേശത്തേക്ക് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം പരാതിയുമായി പൊലീസിന് സമീപിച്ചത്.


വിവാഹസമയത്ത് യുവാവ് സ്വർണം കൈക്കലാക്കിയെന്നും സേവ് ​ദ ഡേറ്റ് ഷൂട്ടിനായി കുമരകത്തെത്തിച്ച് ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും കേസിൽ അടിമുടി ദുരൂഹതെയെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home