ad
Deshabhimani

പ്രസവശേഷം കുഞ്ഞിനെ പുറത്തെറിഞ്ഞ സംഭവം; യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Newborn.jpg
വെബ് ഡെസ്ക്

Published on May 28, 2026, 07:00 AM | 1 min read

ഹരിപ്പാട്: ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവശേഷം നവജാതശിശുവിനെ പുറത്തെറിഞ്ഞ അമ്മയ്‌ക്കെതിരെ ഹരിപ്പാട് പൊലീസ് വധശ്രമത്തിന്‌ കേസെടുത്തു. വയറുവേദനയ്‌ക്ക് ചികിത്സതേടി ഞായർ രാത്രി ഒമ്പതിന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിയ പത്തൊന്പതുകാരിയായ യുവതിയാണ് ശുചിമുറിയിൽ പ്രസവിച്ചശേഷം വെന്റിലേറ്റർ വഴി കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്.


കുഞ്ഞിന്റെ കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. തുടർന്ന് യുവതിയെയും കുഞ്ഞിനെയും വിദഗ്ധചികിത്സയ്‌ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിയാണ് യുവതിയുടെ മൊഴിയെടുത്തത്. എറണാകുളത്ത് പാരാമെഡിക്കൽ കോഴ്സിനുശേഷം അവിടെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു യുവതി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home