ad
Deshabhimani

കോഴിക്കോട് 23കാരി വീട്ടിൽ പ്രസവിച്ചു; നവജാതശിശു മരിച്ചു

CHILD- BABY

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 11, 2026, 04:17 PM | 1 min read

കോഴിക്കോട്: കുന്ദമംഗലത്ത് 23 വയസ്സുള്ള അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ നവജാതശിശു മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വീട്ടുകാർ അറിയാതെയാണ് യുവതി പ്രസവിച്ചത്. ഗർഭിണിയാണെന്ന വിവരം യുവതി മറ്റാരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.


പ്രസവത്തിന് പിന്നാലെ യുവതിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാരാണ് വിവരം അറിയുന്നത്. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മരണകാരണം വ്യക്തമാക്കാൻ പോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കും. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home