ബൈ ബൈ 2025, സ്വാഗതം 2026: പുതുവർഷം പുത്തൻ പ്രതീക്ഷകൾ...

2025നോട് ഗുഡ്ബൈ പറഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി ലോകം 2026ലെത്തിയിരിക്കുന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവർഷം പിറന്നത്. ന്യൂസിലൻഡിലെ ഓക്‌ലൻഡിലും വർണ്ണാഭമായ വെടിക്കെട്ടുകളോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി 12ന് കേരളത്തിലും പുതുവർഷം പിറന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം പ്രത്യേക അഘോഷങ്ങൾ നടക്കുന്നു.
മറ്റൊരു വർഷം കൂടി കടന്നു വരുമ്പോൾ അത് കേവലം ആഘോഷം മാത്രമല്ല, മറിച്ച് പുതിയൊരു കാഴ്ചപ്പാടിലേക്കുള്ള ചുവടുവെപ്പാണ്. കഴിഞ്ഞകാലത്തെ മുറിവുകൾ ഉണക്കി, ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനുള്ള സമയമാണിത്. ഓരോ പുതുവർഷവും നമ്മെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നു. വാക്കിലും പ്രവൃത്തിയിലും നന്മയോടെ പുതുവർഷം ആരംഭിക്കാം. ഏവർക്കും ദേശാഭിമാനിയുടെ പുതുവത്സര ആശംസകൾ...










0 comments