ad
Deshabhimani

അമ്മത്തൊട്ടിലിൽ പുതു അതിഥിയായി പൗർണ്ണ

infant
വെബ് ഡെസ്ക്

Published on Jan 04, 2026, 06:21 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതു അതിഥിയെത്തി. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പത്ത് ദിവസം പ്രായവും 1.965കിഗ്രാം ഭാരവുമുള്ള കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. പുതുവർഷത്തിലെ നവാഗതയ്ക്ക് പൗർണ്ണ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.


നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാരും അമ്മത്തൊട്ടിലിലെത്തി കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തി.
തുടർന്ന്‌ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്ത് അമ്മതൊട്ടിലിൽ 2025ൽ മാത്രം 30 കുട്ടികളാണ് സംരക്ഷണയ്ക്ക് എത്തിയത്.


പൗർണ്ണയുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home