ad
Deshabhimani

അമ്മക്കരുതലിൽ 'വസന്ത്'കാലം: അമ്മത്തൊട്ടിലിൽ പുതിയ അതിഥി

baby feet
വെബ് ഡെസ്ക്

Published on Feb 13, 2026, 06:54 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു പുതിയ അതിഥി കൂടി. വ്യാഴാഴ്ച രാവിലെ 9.20 നാണ് അഞ്ചുദിവസം പ്രായമുള്ള ആൺകുഞ്ഞ് അമ്മകൂടണഞ്ഞത്. കുഞ്ഞിന് ' വസന്ത് ' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു. പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിന് 2.8 കിഗ്രാം ഭാരമുണ്ട്.


മലയാളിയുടെ പ്രിയ കവി ഒഎൻവി കുറിപ്പിൻ്റെ പത്താം ഓർമ്മ വർഷത്തിൻ്റെ തലേനാളാണ് കുഞ്ഞിനെ ലഭിച്ചത്. അതിനാൽ ഒൻവിയുടെ "വസന്തം" എന്ന കവിതയെ അനുസ്മരിച്ചാണ് കുഞ്ഞിന് വസന്ത് എന്ന് പേരിട്ടിരിക്കുന്നത്. പുതുവർഷത്തിൽ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ എത്തുന്ന മൂന്നാമത്തെ കുട്ടിയാണ് വസന്ത്.


കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ആരോഗ്യ പരിശോധ നടത്തി. വസന്തിൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജി എൽ അരുൺ ഗോപി അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home