ad
Deshabhimani

അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

baby girl  in  mothers cradle
വെബ് ഡെസ്ക്

Published on Nov 27, 2025, 11:43 AM | 1 min read

ആലപ്പുഴ: ആലപ്പുഴയിലെ അമ്മക്കൂട്ടിലേക്ക് ഒരു കുഞ്ഞുകൂടി. സംസ്ഥാന ശിശുക്ഷേമ സമിതി ആലപ്പുഴ ജില്ലാ ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ബുധനാഴ്ച രാത്രി 8.30നാണ് പുതിയ അതിഥി എത്തിയത്. ഏഴ് മാസം പ്രായമായ പെൺകുഞ്ഞിന് 3.700 കിലോ തൂക്കമുണ്ട്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചു. കുട്ടി ആശുപത്രി നിരീക്ഷണത്തിലാണ്.


ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതിന് മുമ്പ് അവകാശികൾ ഉണ്ടെങ്കിൽ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ അറിയിച്ചു. കൗൺസിൽ ഫോർ ചൈൾഡ് വെൽഫയർ കമ്മറ്റിയുടെ തീരുമാനത്തിന് വിധേയമായി കുട്ടിയെ ശിശുക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. ഒക്ടോബർ മാസത്തിൽ രണ്ട് കുഞ്ഞുങ്ങളെ ആലപ്പുഴയിൽ ലഭിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home