ad
Deshabhimani

അമ്മത്തണലിൽ 'ന‍‍ീൽ'; ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി

New Born Babies

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 21, 2026, 06:37 AM | 1 min read

ആലപ്പുഴ : ശിശുക്ഷേമസമിതിയുടെ ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ബുധനാഴ്ച പുലർച്ചെയാണ്‌ ഏഴ് ദിവസം പ്രായവും 2. 640 കി.ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞിനെ ലഭിച്ചത്‌. ആലപ്പുഴയുടെ കായലും കടലും പോലെ ശാന്തതയും പ്രതീക്ഷയും കൊണ്ടുവന്ന കുരുന്നിന് "നീൽ "എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു.


ഇ‍ൗ വർഷം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നാലാമത്തെ കുഞ്ഞാണ്‌ നീൽ. പൂർണ ആരോഗ്യവാനായ കുരുന്ന് ആശുപത്രിയുടെ സംരക്ഷണയിലാണ്. ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുഞ്ഞുങ്ങളുടെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ശിശുക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home