print edition നെന്മാറ ഇരട്ടക്കൊല: അന്തിമവാദം വെള്ളിയാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പാലക്കാട് ജില്ല അഡീഷണൽ സെഷൻസ് കോടതി 4 ൽ അന്തിമവാദം വെള്ളിയാഴ്ച നടക്കും. 81 സാക്ഷികളെ വിസ്തരിച്ചു. 46 സാക്ഷിമൊഴികൾ വായിച്ചുകേൾപ്പിച്ചു. ഇവയെല്ലാം പ്രതി കോടതിയിൽ നിഷേധിച്ചിട്ടുണ്ട്. നിർണായക സാക്ഷികൾ പ്രതിയെ ഭയന്ന് ആദ്യം മൊഴിനൽകാൻ മടിച്ചിരുന്നെങ്കിലും ശക്തമായ പ്രോസിക്യൂഷൻ നടപടികളിലൂടെ വിസ്താരം വിജയകരമായി പൂർത്തിയാക്കി.
പ്രതിക്കെതിരെയുള്ള ശാസ്ത്രീ യ തെളിവുകളും സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ അന്തിമ വാദങ്ങൾ കോടതിക്കുമുന്നിൽ സമർപ്പിക്കും. ഇരുഭാഗത്തിന്റെയും വാദങ്ങൾകേട്ടശേഷം കോടതി വിധി പറയുന്നതിനായി മാറ്റിവയ്‌ക്കും. വരും ദിവസങ്ങളിൽതന്നെ കോടതി ഈ കേസിൽ അന്തിമ വിധി പ്രസ്താവിക്കും.










0 comments