ad
Deshabhimani

നേമത്ത് അന്യസംസ്ഥാന രജിസ്ട്രേഷൻ വാഹനം, ദുരൂഹ സാഹചര്യത്തിൽ ബിജെപി ഓഫീസിൽ പാർസലുകൾ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി ശിവൻകുട്ടി

bjp
വെബ് ഡെസ്ക്

Published on Apr 05, 2026, 07:41 PM | 1 min read

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി നിരവധി ദുരൂഹമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് നേമം എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. സ്വതന്ത്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ഉടനടി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. ഇത്തരം പ്രവർത്തനം തെരഞ്ഞെടുപ്പിന് ഭീഷണിയാകുന്നുവെന്നും കത്തിലുണ്ട്.


പ്രെെവറ്റ് കാർ​ഗോ സർവീസ് വഴിയും പോസ്റ്റ് ഓഫീസ് മുഖേനയും വലിയ വ്യാപ്തമുള്ള പാഴ്സലുകളാണ് ബിജെപി ഓഫീസികളിൽ ദുരൂഹ സാഹചര്യത്തിൽ എത്തുന്നത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുന്നതിനും വോട്ടർമാരെ സ്വാധീനിക്കുന്നതിനുമായി കണക്കിൽ‌ പെടാത്ത വിധം പണമാണ് പാർസലുകളിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് സംശയമാണുള്ളത്. ആയതിനാൽ,


പുറത്തുനിന്നുള്ള വാഹനങ്ങളുടെ കടന്നുകയറ്റം: മറ്റ് സംസ്ഥാനങ്ങളുടെ രജിസ്ട്രേഷനിലുള്ള നിരവധി വാഹനങ്ങളാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. കെട്ടുകണക്കിന് പണവും മറ്റ് വസ്തുക്കളും എത്തിക്കുന്നതിനാണ് ഈ വണ്ടി എത്തുന്നതെന്ന് സംശയിക്കുന്നു


തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ ഇത്തരത്തിലുള്ള പ്രവർത്തനം നടക്കുന്നത് വഴി രം​ഗം അസ്വസ്ഥമാകുന്നതിനും ജനാധിപത്യപരമായി നടക്കുന്ന കാര്യങ്ങളെ അട്ടിമറിക്കുന്നതിനുമാണ് കാരണമായത്. അതിനാൽ


ഫ്ളെെയിം​ഗ് സ്ക്വാഡുകളെയും സർവയലൻസ് ടീമി‌നെ നിയമിച്ച് മണ്ഡലത്തിലേക്കെത്തുന്ന പാർസലുകൾ സമയാസമയം കൃത്യമായി പരിശോധിക്കണം


ഹെെവേയിലും അതിർത്തികളിലും പട്രോളിം​ഗ് വർധിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വാഹങ്ങൾ കർശനമായി പരിശോധിക്കണം.


തെരഞ്ഞെടുപ്പ് കണക്ക് പ്രകാരമുള്ള വസ്തുക്കളാണോ ഈ പാർസലുകളിലുള്ളതെന്ന പരിശോധന നടത്തേണ്ടതുണ്ട് . അതെന്താണെന്നും ഉറവിടമെന്താണന്ന് കൂടി കണ്ടെത്തണം.


കൃത്യമായ നടപടി എടുത്ത് തെരഞ്ഞെടുപ്പ് ഭദ്രത ഉറപ്പുവരുത്തണമെന്നും ശിവൻകുട്ടി കത്തിൽ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home