നീറ്റ് പരീക്ഷ: തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. പരീക്ഷയ്ക്ക് വിദ്യാർഥികളുമായിവരുന്ന വാഹനങ്ങൾ വിദ്യാർഥികളെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണ്.
വാഹനങ്ങൾ ഇവിടെങ്ങളിൽ പാർക്ക് ചെയ്യാം
ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, നഗരസഭയുടെ തമ്പാനൂർ, പാളയം എന്നീസ്ഥലങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിങുകൾ, കവടിയാർ മുതൽ കുറവൻകോണം വരെയുള്ള റോഡിന്റെ ഇടത് വശവും, വിമൻസ് കോളേജ് മുതൽ വഴുതക്കാട് വരെയുള്ള റോഡിന്റെ ഇടത് വശവും, നന്ദാവനം മുതൽ മ്യൂസിയം വരെയുളള റോഡിന്റെ ഇടത് വശവും, സംഗീത കോളേജ്- നോർക്കാ റോഡ്, സ്പെൻസർ മുതൽ പാളയം വരെയുളള റോഡിന്റെ ഇടത് വശവും പുളിമൂട് മുതൽ ആയുവ്വേദ കോളേജ് വരെയുളള റോഡിന്റെ ഇരുവശങ്ങളിലും അട്ടക്കുളങ്ങര- കിളളിപ്പാലം റോഡിന്റെ ഇടത് വശവും, പിഎംജി- ലോ കോളേജ് റോഡ്, നിയമസഭ- വികാസ്‍ഭവൻ റോഡ്, എകെജി- ജനറൽ ഹോസ്പിറ്റൽ റോഡിന്റെ ഇടത് വശവും, പരുത്തിപ്പാറ- കേശവദാസപുരം റോഡിന്റെ ഇടത് വശം, കേശവദാസപു രം- പ്ലാമൂട് വരെയുളള റോഡിന്റെ ഇരു വശങ്ങളിലും, ജഗതി- ഇടപ്പഴിഞ്ഞി റോഡിന്റെ ഇടത് വശം, മോഡൽ സ്കൂൾ- പനവിള റോഡിന്റെ ഇടത് വശം എന്നീ സ്ഥലങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
അനധി കൃതമായും ഗതാഗതതടസം ചെയ്തും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.










0 comments