print edition നീറ്റ് ചോദ്യച്ചോർച്ച: ടെലഗ്രാം കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യം ചോരുമെന്ന് ഭയന്ന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതിനെതിരെ ടെലഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസയച്ചു. ടെലഗ്രാമിന് രാജ്യത്ത് 15 കോടി ഉപയോക്താക്കളുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
കേന്ദ്രസർക്കാരിന്റേത് അതിരുകടന്ന പ്രവൃത്തിയാണെന്നും കൃത്യമായ കാരണങ്ങളില്ലാതെ വിലക്കേർപ്പെടുത്തിയത് ഭരണഘടനാ അവാകശങ്ങളുടെ ലംഘനമാണെന്നും ടെലഗ്രാം കോടതിയെ ബോധിപ്പിച്ചു.
ഹർജി വെള്ളി പകൽ വീണ്ടും പരിഗണിക്കും. കേന്ദ്ര നിർദേശത്തെത്തുടർന്ന് പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് ടെലഗ്രാമിനെ ഗൂഗിളും ആപ്പിളും നീക്കി. ജൂൺ 22 വരെയാണ് വിലക്ക്.
അതിനിടെ വിലക്കിനെതിരെ ടെലഗ്രാം കേന്ദ്രസർക്കാരിനെതിരെ പരിഹസരിച്ചത് സമൂഹമാധ്യമങ്ങളിൽ ട്രോളായി. ഏതെങ്കിലും മാളിൽ മോഷണം നടക്കുമെന്നതിനാൽ എല്ലാ മാളും പൂട്ടണമെന്നും ആരെങ്കിലും അമിത വേഗത്തിൽ വാഹനമോടിക്കുമെന്നതിനാൽ എല്ലാ റോഡും അടയ്‌ക്കുണം എന്നെല്ലമാണ് പരിഹാസം.











0 comments