ad
Deshabhimani

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ജോസ് കെ മാണി

jose k mani
വെബ് ഡെസ്ക്

Published on May 13, 2026, 01:22 PM | 1 min read

കോട്ടയം: രാജ്യത്തെ 22 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച ദേശീയ ദുരന്തമാണെന്നും പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.


ലോകത്തിലെ ഏറ്റവും വലിയ എൻട്രൻസ് പരീക്ഷയായ നീറ്റ് കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയാത്തത് രാജ്യത്തിന്റെ മാനം കെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയാണ് (എൻടിഎ) പരീക്ഷ നടത്തിയത്. ചോദ്യപേപ്പർ ചോർന്നതിന്റെ ഉത്തരവാദിത്വം എൻടിഎ ഏറ്റെടുത്ത സ്ഥിതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കുകതന്നെ വേണം.


രാജ്യത്തുണ്ടായ വിവിധ റെയിൽവേ ദുരന്തങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ച ലാൽ ബഹദൂർ ശാസ്ത്രി ഉൾപ്പെടെയുള്ളവരെ ധർമേന്ദ്ര പ്രധാൻ മാതൃകയാക്കണമെന്നും ജോസ് കെ മാണി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home