ad
Deshabhimani

print edition പരാതികളുടെ ഉറവിടം നീന കുറുപ്പ്: ലക്ഷ്മിപ്രിയ

Neena Kurup, Laxmi Priya.jpg

നീന കുറുപ്പ്, ലക്ഷ്മിപ്രിയ

വെബ് ഡെസ്ക്

Published on May 25, 2026, 12:00 AM | 1 min read

കൊച്ചി: നടി അൻസിബയ്‌ക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്‌ താനാണെന്ന്‌ നടി ലക്ഷ്മിപ്രിയ മാധ്യമങ്ങളോട്‌ പറഞ്ഞു. അൻസിബ തന്റെ ഫോണിലേക്കയച്ച മെസേജാണ് കേസ് കൊടുക്കാൻ കാരണം. മെസേജിനെച്ചൊല്ലി കുടുംബത്തിൽ പല പ്രശ്‌നങ്ങളും ഉണ്ടായി. കുടുംബജീവിതം മോശമാകുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് വനിതാസെല്ലിൽ പരാതി കൊടുത്തത്. ആ പരാതി മതമോ സ്‌പോൺസർഷിപ്പോ ആയി ബന്ധപ്പെട്ടതല്ല.


അൻസിബയ്‌ക്കെതിരായ തെളിവ്‌ കൈവശമുണ്ട്. ടിനി ടോം മോശംരീതിയിൽ ഇടപെടുന്ന വ്യക്തിയല്ല. ടിനിക്കെതിരായ പരാതികളുടെ ഉറവിടം നീന കുറുപ്പാണ്. അൻസിബയെ ജിഹാദി എന്നുവിളിച്ചെന്ന്‌ നീന കുറുപ്പാണ് പറഞ്ഞത്, അൻസിബ കേട്ടിട്ടില്ല. നീന കുറുപ്പും കുറച്ചുപേരും തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുകയാണ്‌. ജനറൽ സെക്രട്ടറിയും പരിവാരങ്ങളും ചേർന്ന് അമ്മ ഓഫീസിനെ അധോലോകം പോലെയാക്കിയെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home