ad
Deshabhimani

കാലംതെറ്റിയെത്തി നീലവസന്തം

neelakurinji blossom
വെബ് ഡെസ്ക്

Published on Sep 15, 2025, 02:13 AM | 1 min read


മൂന്നാർ

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ ലാക്കാട് ഗ്യാപിനു സമീപം നീലക്കുറിഞ്ഞി പൂത്തു. ഗ്യാപ് റോഡിലെത്തുന്നവർക്ക് വിസ്മയക്കാഴ്ച ഒരുക്കുകയാണ് കാലംതെറ്റി പൂത്ത നീലക്കുറിഞ്ഞി.12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഈ നീലവസന്തം എത്തിയതോടെ സഞ്ചാരികളും ആവേശത്തിലായി.


2018 ലാണ് അവസാനമായി രാജമലയിൽ നീലക്കുറിഞ്ഞി പൂത്തത്. മൂന്നാറിലും സമീപപ്രദേശങ്ങളിലും അടുത്തിടെ നീലക്കുറിഞ്ഞി പൂത്തിരുന്നു. രാജമലയിൽ 2018ൽ കുറിഞ്ഞി വ്യാപകമായി പൂത്തെങ്കിലും പ്രളയത്തെ തുടർന്ന് നീലക്കുറിഞ്ഞിക്ക് ദീർഘായുസ് ഉണ്ടായില്ല. 2030 ലാണ് അടുത്തതായി നീലക്കുറിഞ്ഞി പൂവിടേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home