വോട്ടിന് പണംനൽകി എൻഡിഎ സ്ഥാനാർഥി: റിപ്പോർട്ടിന് കൂടുതൽ സമയം വേണം; ആർഡിഒ

പാലക്കാട്: പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ വോട്ടറെ പണംനൽകി സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ആർഡിഒ. തെരഞ്ഞെടുപ്പിന് തലേന്ന് നടന്ന സംഭവത്തിൽ മണിക്കൂറുകൾക്കകം ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി ജില്ലാ വരണാധികാരിയായ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് വിശദ അന്വേഷണ റിപ്പോർട്ട് ശനിയാഴ്‌ചയ്‌ക്കകം സമർപ്പിക്കാൻ കലക്ടർ പാലക്കാട് ആർഡിഒ പി അൻവർ സാദത്തിന് നിർദേശം നൽകിയിരുന്നു.
ആർഡിഒ പണം കൈപ്പറ്റിയ വയോധികയുടെയും ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്റെയും ശോഭ സുരേന്ദ്രന്റെയും മൊഴിയെടുത്തു. എന്നാൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയും ഇത് പകർത്തിയവരുടെയും സാക്ഷികളുടെയും മൊഴികൾക്കൂടി രേഖപ്പെടുത്തേണ്ടതിനാൽ കൂടുതൽ സമയം വേണമെന്ന് ആർഡിഒ ആവശ്യപ്പെടുകയായിരുന്നു. ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാമെന്നാണ് നിലവിൽ അറിയിച്ചത്.










0 comments