print edition ബിജെപിയെ വെല്ലുവിളിച്ച് എൻഡിഎ കക്ഷികൾ; ഫണ്ടുവെട്ടിപ്പ് കുംഭകോണം ചർച്ച ചെയ്യണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബിജെപിയെ പിടിച്ചുകുലുക്കിയ ഫണ്ടുവെട്ടിപ്പ് കുംഭകോണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻഡിഎ ഘടകകക്ഷികൾ രംഗത്ത്. ഫണ്ട് തിരിമറി ചർച്ചചെയ്യാൻ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ആറ് ഘടകകക്ഷികൾചേർന്ന് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കത്തുനൽകി.
വിഷ്‌ണുപുരം ചന്ദ്രശേഖരൻ (ബികെസി), വി വി രാജേന്ദ്രൻ (എസ്‌ജെഡി), കുരുവിള മാത്യു (എൻകെസി), കെ ടി തോമസ് (എൻപിപി), അരുൺ വേലായുധൻ (എൽജെപി), പേരൂർക്കട ഹരികുമാർ (ശിവസേന) എന്നിവരാണ് കത്തുനൽകിയത്.
എൻഡിഎ ചേരാത്തതിനാൽ ആറുപാർടികളുടെ നേതാക്കൾചേർന്ന് സമാന്തരയോഗംവിളിച്ചു. തുടർന്നാണ് ഉടൻ എൻഡിഎയോഗം ചേരാനാവശ്യപ്പെട്ട് കത്തുനൽകിയത്.
ഫണ്ട് തട്ടിച്ചവരെ പുറത്താക്കണമെന്നാണ് മുന്നണിയുടെ ആവശ്യമെന്ന് ഘടകകക്ഷി നേതാക്കൾ പറഞ്ഞു. തട്ടിപ്പ് വാർത്ത വന്നതോടെ എൻഡിഎ പൊതുസമൂഹത്തിൽ നാണംകെട്ടു. അബദ്ധം പറ്റിയെങ്കിൽ തുറന്നുപറയാൻ ബിജെപി നേതൃത്വം തയ്യാറാകണം.
മുന്നണിയോഗത്തിൽ ബിജെപി അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കണം. യോഗംവിളിച്ചില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.










0 comments