യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാർ; തിങ്കളാഴ്‌ച പി രാജീവ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാർ സംഘടിപ്പിക്കുന്നു. ‘Modern World of Work and Youth Mental Health' എന്ന വിഷയത്തിൽ മാർച്ച് 3,4 തീയതികളിലാണ് സെമിനാർ.
ആദ്യ ദിനം തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി രാജീവ് വൈകിട്ട് 4ന് സെമിനാർ ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ അധ്യക്ഷനാകും. കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് അംബിക പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറിൽ വിവിധ സെഷനുകളിലായി പ്രഗത്ഭർ ക്ലാസുകൾ നയിക്കും.










0 comments