print edition സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോ. സമ്മേളനം; നിയമന നിരോധനം പിൻവലിക്കണം

കോഴിക്കോട് : ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ നിയമന നിരോധനം പിൻവലിക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ആർഡി ഏജന്റുമാരുടെ നിക്ഷേപപരിധി 7.5 ലക്ഷമാക്കിയത് പിൻവലിക്കണമെന്നും എസ്‌എഎസ് ഏജന്റുമാർക്ക് സംസ്ഥാനത്തെ എല്ലാ പോസ്‌റ്റ് ഓഫീസുകളിലും നിക്ഷേപം നടത്തുവാൻ അനുവദിക്കണമെന്നും പ്രത്യേക ആരോഗ്യ പരിരക്ഷ ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എൽ രമാദേവി നഗർ (കോഴിക്കോട് എൻജിഒ യൂണിയൻ ഹാൾ) സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനംചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സനം പി തോപ്പിൽ അധ്യക്ഷയായി. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് സ്വാഗതം പറഞ്ഞു.
അസോ. സംസ്ഥാന കമ്മിറ്റിയംഗം ജയകുമാരി രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി കെ കോമളവല്ലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി അന്നമ്മ തോമസ് സംഘടനാ, പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ട്രഷറർ കെ ജി സുഖദേവ് കണക്ക് അവതരിപ്പിച്ചു.









0 comments