ad
Deshabhimani

കുടുംബശ്രീ ദേശീയ സരസ്‌ മേളയ്ക്ക്
ചാലിശേരിയിൽ തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

saras mela
വെബ് ഡെസ്ക്

Published on Jan 02, 2026, 05:43 PM | 1 min read

പാലക്കാട്‌: രാജ്യത്തെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്ക് തുടക്കം. തൃത്താല മണ്ഡലത്തിലെ ചാലിശേരിയിൽ നടക്കുന്ന മേള വെള്ളിയാഴ്ച വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി. സ്പീക്കർ എ എൻ ഷംസീർ വിശിഷ്ടാതിഥിയായി. ജനുവരി രണ്ടുമുതൽ 11വരെയാണ് മേള നടക്കുന്നത്. കുടുംബശ്രീ മിഷനാണ്‌ സംഘാടനം. സമാപന സമ്മേളനം 11ന്‌ വൈകിട്ട് ആറിന്‌ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. കെ രാധാകൃഷ്ണൻ എംപി, നടി മഞ്ജു വാരിയർ എന്നിവർ മുഖ്യാതിഥികളാകും.


മുലയംപറമ്പ് മൈതാനത്തും സമീപത്തും ക്രമീകരിച്ച പ്രത്യേക വേദിയിലുമാണ് മേള. 28 സംസ്ഥാനങ്ങളിൽനിന്നും എട്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള 250 പ്രദർശന– വിപണന സ്റ്റാളുകൾ മേളയിലുണ്ട്. കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപ്പനയും നടക്കും. മെഗാ ഇന്ത്യൻ ഫുഡ്‌കോർട്ട്, സെമിനാറുകൾ, പുഷ്‌പമേള, ഹാപ്പിനസ് കോർണർ തുടങ്ങിയവയും മേളയുടെ ഭാ​ഗമാണ്.


ആദ്യദിനമായ വെള്ളിയാഴ്ച മട്ടന്നൂർ ശങ്കരൻകുട്ടി, ശരത്, പ്രകാശ് ഉള്ള്യേരി എന്നിവർ അവതരിപ്പിക്കുന്ന ത്രയ മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും. നടി നവ്യ നായർ, ഗായികമാരായ റിമി ടോമി, പുഷ്പാവതി, ഡോ. ആർഎൽവി രാമകൃഷ്ണൻ, ഗംഗ ശശിധരൻ, ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസ്സി, സിതാര കൃഷ്ണകുമാർ എന്നിവർ വിവിധ ദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും അവതരണങ്ങളുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home