print edition ‘പഞ്ചായത്ത് മുന്നേറ്റ’സൂചിക: കേരളത്തിന് നേട്ടം


സ്വന്തം ലേഖകൻ
Published on Apr 30, 2026, 12:01 AM | 1 min read
ന്യൂഡൽഹി: കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം പുറത്തുവിട്ട 2023–24 വർഷത്തെ ‘പഞ്ചായത്ത് മുന്നേറ്റ’ സൂചികപ്രകാരം കേരളത്തിലെ മികച്ച പഞ്ചായത്തായി ആലപ്പുഴയിലെ ചെറുതന പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. ദാരിദ്ര്യനിർമാർജന രംഗത്ത് മികച്ചനേട്ടം കൈവരിച്ചത് കോഴിക്കോട്ടെ കടലുണ്ടി പഞ്ചായത്താണ്.
കേരളത്തിലെ 941 പഞ്ചായത്തുകളിൽ 95 എണ്ണം ഏറ്റവും മുന്നേറ്റം കൈവരിച്ച പഞ്ചായത്തുകളുടെ പട്ടികയിൽ ഉൾപ്പെട്ടു. 840 പഞ്ചായത്തുകൾ മുൻനിര പഞ്ചായത്തുകളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ആറ് പഞ്ചായത്തുകൾ കുതിപ്പിനൊരുങ്ങുന്ന പഞ്ചായത്തുകളുടെ പട്ടികയിലാണ്.
മറ്റ് വിഭാഗങ്ങളിൽ കേരളത്തിൽ മുന്നിലെത്തിയ പഞ്ചായത്തുകൾ
ആരോഗ്യം– നിരണം പഞ്ചായത്ത് (പത്തനംതിട്ട)
ശിശുസൗഹൃദം– ഒറ്റൂർ (തിരുവനന്തപുരം)
ജലസുരക്ഷ– തിരുപ്പുറം (തിരുവനന്തപുരം)
ശുചിത്വം– ഹരിതം– തൃത്താല (പാലക്കാട്)
പശ്‌ചാത്തല സൗകര്യത്തിൽ സ്വയംപര്യാപ്‌തത– മേലുകാവ് (കോട്ടയം)
സാമൂഹികനീതി – സാമൂഹികസുരക്ഷ– തൃപ്പങ്ങോട്ടൂർ (കണ്ണൂർ)
സദ്‌ഭരണം– കുറുമാത്തൂർ (കണ്ണൂർ)
വനിതാസൗഹൃദം– കൊട്ടുകൽ (തിരുവനന്തപുരം).











0 comments