print edition ദേശീയ പഞ്ചായത്ത് അവാർഡ്; കേരളത്തിന് 4 പുരസ്‌കാരം

ന്യൂഡൽഹി: ദേശീയ പഞ്ചായത്ത് അവാർഡിൽ കേരളത്തിന് നാല് പുരസ്‌കാരം. മികച്ച ബ്ലോക്ക് പഞ്ചായത്തായി ആലപ്പുഴയിലെ ഹരിപ്പാടിനെ തെരഞ്ഞെടുത്തു. രണ്ട് കോടിയാണ് സമ്മാനത്തുക. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സ്വയംപര്യാപ്‌ത പഞ്ചായത്തായി കോട്ടയം മേലുകാവിനെ തെരഞ്ഞെടുത്തു. ഒരു കോടിയാണ് സമ്മാനത്തുക.
മികച്ച ആരോഗ്യ സംവിധാനമുള്ള പഞ്ചായത്തിനുള്ള മൂന്നാം സ്ഥാനം പത്തനംതിട്ടയിലെ നിരണത്തിനും ശിശു സൗഹാർദ പഞ്ചായത്തിനുള്ള മൂന്നാം സ്ഥാനം തിരുവനന്തപുരത്തെ ഒറ്റൂർ പഞ്ചായത്തിനും ലഭിച്ചു. മൂന്നാം സ്ഥാനത്തിന് 25 ലക്ഷമാണ് സമ്മാനത്തുക. അസമിലെ ന്യൂ നാപം ആണ് മികച്ച പഞ്ചായത്ത്. ത്രിപുരയിലെ സെപാഹിജാലയാണ് മികച്ച ജില്ലാ പഞ്ചായത്ത്. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയമാണ് അവാർഡ് നൽകുന്നത്.










0 comments