Deshabhimani

വാഗ്‌ദാനം നടപ്പായില്ല

print edition എവിടെ സിഗ്-നലും വെളിച്ചവും

pk basheer.jpg
വെബ് ഡെസ്ക്

Published on Sep 27, 2026, 12:24 AM | 1 min read

തിരുവനന്തപുരം: ദേശീയപാതയിലെ തുടർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ വിളിച്ചുചേർത്ത യോഗത്തിലും സുരക്ഷാനിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. എട്ടിന്‌ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ നിശ്ചയിച്ച കാലാവധി പിന്നിടുകയാണ്‌. ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് തടിയൂരുകയാണ് മന്ത്രിയുടെ ലക്ഷ്യമെന്ന് തെളിഞ്ഞു.


നിർമാണം നടക്കുന്ന ദേശീയപാതകളിൽ 15 ദിവസത്തിനകം സിഗ്നലും തെരുവുവിളക്കും മുന്നറിയിപ്പ് ബോർഡും ബാരിയറും സ്ഥാപിക്കുമെന്ന് എൻഎച്ച്‌എഐ ഉറപ്പ് നൽകിയതായി മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ‍, അപകട മേഖലകളിൽ പേരിനുപോലും ബോർഡോ ബാരിയറോ സ്ഥാപിച്ചിട്ടില്ല. ജില്ലകളിൽ മൂന്ന് ദിവസത്തിനകം കലക്ടർമാർ പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഭൂരിഭാഗം ജില്ലകളിലും സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുകയോ പരിശോധന നടത്തുകയോ ചെയ്‌തിട്ടില്ല. നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ ഒരുമാസംകൊണ്ട് സുരക്ഷാസംവിധാനം ഒരുക്കുമെന്ന അവകാശവാദവും അനിശ്ചിതത്വത്തിലായി.


അപകടങ്ങളുടെ പൂർണ ഉത്തരവാദിത്തം എൻഎച്ച്‌എഐയുടെ ചുമലിൽചാരി വകുപ്പിന്റെ നിഷ്‌ക്രിയത്വം മറയ്‌ക്കാനാണ് മന്ത്രി ശ്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home