ദേശീയപാത 66 ഡിസംബറിൽ പൂർത്തിയാക്കും: മന്ത്രി റിയാസ്

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാത 66 ഡിസംബറോടെ പൂർത്തിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 45 മീറ്റർ വീതിയിൽ ആറുവരി പാതയാണിത്. ഇതുവരെ സംസ്ഥാന സർക്കാർ 5580 കോടി ഇതിനായി ചെലവിട്ടു.
കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയായിട്ടും ഈ ഫണ്ടിനെ കേന്ദ്രസർക്കാർ കടപരിധിയിൽപ്പെടുത്തി. ഇതോടെ ഏകദേശം 12,000 കോടി രൂപ സംസ്ഥാനം ചെലവിട്ടതിന് തുല്യമായി മാറി. രാജ്യചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതയ്‌ക്ക് സ്വന്തം നിലയിൽ പണം മുടക്കുന്നത്. മറ്റ് നാല് സംസ്ഥാനങ്ങളിലൂടെയും ദേശീയപാത കടന്നുപോകുന്നുണ്ടെങ്കിലും അവരൊന്നും ഇതിനായി പണം മുടക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.










0 comments