Deshabhimani

print edition സംസ്ഥാന സർക്കാർ വകുപ്പുകളുടെ ഏകോപനമില്ല; ദേശീയപാത 2028ലും പൂർത്തിയാകില്ല

NH 66

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 09, 2026, 12:23 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്ന ദേശീയപാത 66ന്റെ ആറുവരിപ്പാത നിർമാണത്തിലും മെല്ലെപ്പോക്ക്. 2028ലും നിർമാണം പൂർത്തിയാക്കാനാകില്ലെന്ന്‌ ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നു.


വേഗതയോടെ മുന്നേറിയിരുന്ന പ്രവൃത്തികളിൽ പലതും ഇപ്പോൾ ഇഴയുകയാണ്. വയഡക്ടുകളും മേൽപ്പാലങ്ങളും ഉൾപ്പെടെ പുതിയ നിർമാണങ്ങൾ നിർദേശിക്കപ്പട്ടവയുടെ തുടർപ്രവർത്തനങ്ങളും മന്ദഗതിയിലായി. തെക്കൻ കേരളത്തിലാണ് ഭൂരിഭാഗം റീച്ചുകളിലെയും നിർമാണം ഇഴയുന്നത്.


സംസ്ഥാന സർക്കാരിന്റെ ഏകോപനമില്ലായ്‌മയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗം അവസാനിപ്പിച്ചതും തിരിച്ചടിയായി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായ ഇടവേളയിൽ ദേശീയപാത അതോറിറ്റിയുമായി യോ​ഗം ചേർന്നിരുന്നു. വി ഡി സതീശൻ മുഖ്യമന്ത്രിയായശേഷം അതില്ലാതെയായി.


നിർമാണം ഇഴഞ്ഞിട്ടും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുമായി സംസ്ഥാന സർക്കാർ കൂടിക്കാഴ്ചപോലും നടത്തിയിട്ടില്ല. ഇതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച 17 ദേശീയപാത പദ്ധതികളുടെ തുടർപ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലാകും.


ദേശീയപാത 66 വികസനത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദ്രുതഗതിയിൽ പ്രവർത്തനം നടന്നതിനാൽ കേരളത്തിന്റെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. ​യുഡിഎഫ് സർക്കാർ വന്നതോടെ അനാസ്ഥ ആവർത്തിക്കുകയാണെന്ന വിമർശം ശക്തമാണ്.


​​ആവർത്തിക്കുമോ
ഓഫീസ്‌ പൂട്ടിക്കെട്ടിയ
കാലം

ദേശീയപാത വികസനവുമായി സംസ്ഥാനം സഹകരിക്കാത്തതിനാൽ പദ്ധതി റദ്ദാക്കി പൂട്ടിപ്പോയ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലം ആവർത്തിക്കുമോയെന്ന ആശങ്ക ശക്തമായി. പദ്ധതി റദ്ദാക്കി എൻഎച്ച്‌എഐ 2014 അഗസ്‌ത്‌ 14ന്‌ പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. 45 മീറ്റർ എന്നത് 30 മീറ്ററാക്കി കുറയ്‌ക്കാനാണ് അന്ന് ഉമ്മൻചാണ്ടി സർക്കാർ ശ്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home