ad
Deshabhimani

print edition ആയുഷ്‌ മിഷനിലും ‘ഭരണപക്ഷ ബന്ധു’

AYUSH MISSION
avatar
സ്വന്തം ലേഖിക

Published on Jul 03, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ദേശീയ ആയുഷ്‌ മിഷന്റെ തലപ്പത്തുംഅനധികൃത ബന്ധുനിയമനവുമായി യുഡിഎഫ്‌ സർക്കാർ. സ്റ്റേറ്റ്‌ പ്രോഗ്രാം മാനേജർ (ഐഎസ്‌എം) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഡോ. എച്ച്‌ മുഹ്‌സിനയെ നിയമിച്ചതാണ്‌ പുതിയ വിവാദം. കെപിസിസി മുൻ സെക്രട്ടറിയും മുതിർന്ന നേതാവുമായ ഹിദൂർ മുഹമ്മദിന്റെ മകളാണ് മുഹ്‌സിന. ഇവർക്കുവേണ്ടി മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നാണ്‌ ആരോപണം.


ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യുകയോ പരീക്ഷയോ അഭിമുഖമോ നടത്തുകയോ ചെയ്തില്ല. ജീവനക്കാരുടെ കരാർ പുതുക്കൽ നടപടികളും യുഡിഎഫ്‌സർക്കാർ റദ്ദാക്കിയിരുന്നു. കരാർ പുതുക്കുന്നതിന്‌ സംസ്ഥാന മിഷൻ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ്‌ മരവിപ്പിച്ച്‌ ആഗസ്തുവരെ കാലാവധി നീട്ടി. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട്‌ കോൺഗ്രസ്‌ അനുകൂലികളെ തിരുകിക്കയറ്റാനാണ്‌ നീക്കമെന്നും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home