ad
Deshabhimani

print edition മോദി വന്നു, കണ്ടു, പോയി , വമ്പൻ പ്രഖ്യാപനവുമില്ല, പദ്ധതിയുമില്ല ; 
മിണ്ടാട്ടം മുട്ടി ബിജെപി

Narendra Modi.jpg
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jan 24, 2026, 03:12 AM | 1 min read


തിരുവനന്തപുരം

കേരളത്തിലെ ബിജെപി നേതാക്കളും ബിജെപി അനുകൂല മാധ്യമങ്ങളും ആഴ്‌ചകളായി നിരത്തിയ വമ്പൻ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും പരാമർശിക്കാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തുനിന്ന്‌ മടങ്ങി. അതിവേഗ റെയിൽ, തിരുവനന്തപുരം മെട്രോ, നേമം റെയിൽവെ ടെർമിനൽ തുടങ്ങി ഒരു ഡസൻ പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രചാരണം. എന്നാൽ, റോഡ്‌ ഷോയും ഒരു മണിക്കൂർ രാഷ്‌ട്രീയ പ്രസംഗവും മാത്രമാണ്‌ ആകെയുണ്ടായത്‌.


വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും ബിജെപി പൊതുയോഗവുമായിരുന്നു തലസ്ഥാനത്തെ പരിപാടികൾ. റെയിൽവെ സംഘടിപ്പിച്ച പരിപാടിയിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. ‘കേരളവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ അഞ്ചു മിനിറ്റിനുശേഷം നടക്കുന്ന പരിപാടിയിൽ ഉണ്ടാകുമെന്നും ആ പ്രസംഗത്തിനാണ്‌ എല്ലാവരും കാത്തിരിക്കുന്നതെന്നും’ പ്രസംഗത്തിനൊടുവിൽ മോദി പറഞ്ഞു. ഇതോടെ മാധ്യമങ്ങളും ബിജെപി നേതാക്കളും അണികളും ആവേശഭരിതരായി. അഞ്ച്‌ മിനിറ്റിനുശേഷം നടന്ന പരിപാടിയിൽ ഒരു മണിക്കൂർ പ്രസംഗിച്ചിട്ടും ഒന്നുമുണ്ടായില്ല.


കോർപറേഷൻ ഭരണം കിട്ടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ കൊണ്ടുവന്ന്‌ തലസ്ഥാനത്തിന്റെ വികസന രേഖ അവതരിപ്പിക്കുമെന്നുമായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം. കോർപറേഷൻ ഭരണം ലഭിച്ച്‌ 27-–ാം നാളിൽ പ്രധാനമന്ത്രി എത്തിയെങ്കിലും ഒന്നുമുണ്ടായില്ല. ഒ‍ൗട്ടർ റിങ്‌ റോഡ്‌ നിർമാണത്തിന്‌ അനുമതി, വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസന പദ്ധതി, ഭൂഗർഭ റെയിൽ, നേമം റെയിൽവെ ടെർമിനൽ, ബ്രഹ്‌മോസ്‌ വികസന പദ്ധതി, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി, ഇൻഡോർ മാതൃകയിൽ മാലിന്യ സംസ്‌കരണം എന്നിവ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ,ഒന്നും ഉണ്ടായില്ല. വികസന രേഖയും അവതരിപ്പിച്ചില്ല.


വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്‌ അവകാശപ്പെട്ട മോദി, തുറമുഖത്തിനായി വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ അനുവദിക്കാത്തതിനെപ്പറ്റിയും പറഞ്ഞില്ല. കേരളത്തിന്‌ ഇ‍ൗ തുക വായ്‌പയായാണ്‌ അനുവദിച്ചത്‌. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ എത്തിയ മോദി ഫോട്ടോഷൂട്ട്‌ നടത്തിയതല്ലാതെ ദുരന്തബാധിതർക്കായി ഒന്നും ചെയ്‌തില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home