ad
Deshabhimani

print edition കോട്ടയം മെഡിക്കല്‍ കോളേജിന്‌ ചരിത്ര നേട്ടം ; എമര്‍ജന്‍സി മെഡിസിന്‌ 
എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍

nabh certification Kottayam Medical College emergency medicine
വെബ് ഡെസ്ക്

Published on Nov 18, 2025, 02:00 AM | 1 min read


കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍(നാഷണൽ അക്രഡിറ്റേഷന്‍ ബോർഡ്‌ ഫോർ ഹോസ്‌പിറ്റൽ ആൻഡ്‌ പ്രോവൈഡേഴ്‌സ്‌ –എമറാൾഡ്‌) ലഭിച്ചു. സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായാണ്‌.


മാനദണ്ഡങ്ങള്‍ പാലിച്ച് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സജ്ജമാക്കിയത്‌ നേട്ടത്തിന്‌ കാരണമായി. രോഗിസൗഹൃദ സേവനങ്ങള്‍, സുരക്ഷാ പ്രോട്ടോകോളുകള്‍, ശുചിത്വം, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത, നിലവാര നിയന്ത്രണം തുടങ്ങിയ എല്ലാ മേഖലകളിലും നടപ്പാക്കിയ പുരോഗതികളെ അടിസ്ഥാനമാക്കിയാണ് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചത്.


അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ മികച്ച ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി നടപ്പാക്കിയിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പിജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നടപടിയ്ക്ക് തുടക്കം കുറിച്ചു.


നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്‌ ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ആരോഗ്യ സര്‍വകലാശാലയുടെ എ ഗ്രേഡ് അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്‌. ഇതിനു പിന്നാലെയുള്ള എൻബിഎച്ച്‌ നേട്ടം ആശുപത്രിയുടെ സേവന നിലവാരത്തിനും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും ലഭിച്ച ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ്‌. നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച എല്ലാ അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home