അവസാന നിമിഷത്തിൽ തഴഞ്ഞു; പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് എൻ എസ് നുസൂർ

യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍ (ഇടത്) ഫേസ്ബുക്ക് പോസ്റ്റ് (വലത്)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്ത് വരുമ്പോൾ തന്നെ തഴഞ്ഞതിൽ പ്രതിഷേധം രേഖപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ് എൻ എസ് നുസൂർ. സാധ്യത പട്ടികയിൽ ഉണ്ടായിരുന്നു, അവസാനം തഴയപ്പെട്ടുവെന്ന് നുസൂർ ഫേസ്ബുക്കിൽ കുറിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ചാണ് നുസൂറിന്‍റെ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;
പാർട്ടിയുടെ അന്തിമ സ്ഥാനാർഥി പട്ടിക ഉടൻ വരും. CEC വരെ പേര് പരിഗണിച്ചവർക്ക് നന്ദി. എനിക്ക് വേണ്ടി സംസാരിച്ച പ്രിയപ്പെട്ട നേതാക്കളോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നു. എന്റെ ന്യൂനത എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തി തന്ന നേതൃത്വം അതിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ല എന്ന് സ്വയം ബോധ്യപ്പെടണം. ആരോടും പരിഭവം ഇല്ല. എന്നോട് പല കാര്യങ്ങളും പറഞ്ഞുതന്നിട്ടുള്ള ഉമ്മൻചാണ്ടി സാർ പോലും ആ ന്യൂനത എന്നോട് മനപ്പൂർവ്വം ഒളിപ്പിച്ചുവച്ചു എന്ന പരിഭവം എനിക്കുണ്ട്. എന്നാലും ഒരു പൊതുപ്രവർത്തകൻ എന്നാൽ ജനപ്രതിനിധി ആകണം എന്നില്ല. നല്ല മനുഷ്യസ്‌നേഹി ആയാൽ മതി എന്ന് അദ്ദേഹം പറയാറുണ്ട്. ഇനിയുള്ള സമയം നല്ല പൊതുപ്രവർത്തകൻ എന്ന പേരിൽ ഈ നാട്ടിൽ ഉണ്ടാകാൻ ശ്രമിക്കും. ജീവിതത്തിന്റെ പ്രാരാബ്ദങ്ങളുമായി പടവെട്ടി ഖദർ ധരിച്ച് ഈ പാർട്ടിയ്ക്ക് വേണ്ടി പണിയെടുക്കുന്നവർ, പ്രവാസലോകത്തിരുന്നു ഈ പാർട്ടിയ്ക്ക് വേണ്ടി എല്ലാ അർഥത്തിലും സേവനം അനുഷ്ഠിക്കുന്നവർ,നിങ്ങളോട് എനിക്ക് പറയാനുള്ളത്.
” നിങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കൾ ആവുക” എന്നുള്ളതാണ്.









0 comments