ad
Deshabhimani

print edition ഭാഷയുടെ പരിണാമത്തിൽ 
നിയമസഭയുടെ പങ്ക് നിസ്തുലം: എൻ എസ് മാധവൻ

N S Madhavan Klibf 2026

നിയമസഭ പുരസ്‌കാരം എൻ എസ് മാധവന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jan 08, 2026, 01:45 AM | 1 min read


തിരുവനന്തപുരം

മലയാളഭാഷയുടെ പരിണാമത്തിലും ഗദ്യത്തിന്റെ വളർച്ചയിലും കേരള നിയമസഭ വഹിച്ച പങ്ക് നിസ്‌തുലമാണെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റൊരു നിയമനിർമാണസഭയ്ക്കുമില്ലാത്ത ഭാഷാപരമായ പ്രതിബദ്ധതയാണ് കേരള നിയമസഭയ്‌ക്കുള്ളത്‌. മലയാളഗദ്യം ഇന്നു കാണുന്ന രീതിയിൽ മാറിയതിൽ നിയമസഭയുടെ പങ്ക് വലുതാണ്.


ഇംഗ്ലീഷിലെയും സംസ്കൃതത്തിലെയും ദുഷ്കരമായ പദങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലേക്ക് പരിഭാഷപ്പെടുത്തിയതിലൂടെ മലയാളഭാഷയ്ക്ക് നിയമസഭ മികച്ച സംവേദനക്ഷമത നൽകി.


ലോകചരിത്രം പരിശോധിച്ചാൽ സങ്കുചിതമായ നികുതിപിരിവ് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സഭകൾ പിൽക്കാലത്ത് സംസ്കാരം, ഭാഷ, ക്ഷേമപദ്ധതികൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home