ad
Deshabhimani

print edition ദേശീയ മാധ്യമങ്ങൾ ജനതയെ വഞ്ചിക്കുന്നു : എൻ റാം

N ram
വെബ് ഡെസ്ക്

Published on Feb 18, 2026, 02:30 AM | 1 min read

തിരുവനന്തപുരം

ദേശീയ മാധ്യമങ്ങളിൽ ഭൂരിഭാഗവും ജനതയെ വഞ്ചിക്കുകയും രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണത്തിന് കീഴടങ്ങുകയുംചെയ്തെന്ന്‌ പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാധ്യമങ്ങൾ താരതമ്യേന സ്വതന്ത്രമാണ്. ഇവിടെ വിമർശനാത്മകമായ ശബ്ദങ്ങൾ ഉയരുന്നുണ്ടെന്നും വിഷൻ 31 അന്താരാഷ്ട്ര കോൺഫെറൻസിന്റെ സമാപനച്ചങ്ങിൽ ദി ഹിന്ദു മുൻ എഡിറ്റർ പറഞ്ഞു.


രാജ്യം ബഹുഭാഷാ –ബഹുസംസ്കാര സ്വഭാവമുള്ളതായതിനാൽ അടിയന്തരാവസ്ഥാക്കാലത്ത് ഏർപ്പെടുത്തിയതുപോലെയുള്ള സമ്പൂർണ സെൻസർഷിപ്പ് നടപ്പാക്കാൻ കേന്ദ്രത്തിന്‌ കഴിയുന്നില്ല. എന്നാൽ, ഭയത്തിന്റെ അന്തരീക്ഷം സമൂഹത്തിൽ കുത്തിവച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ കൊലപാതകം ഒരു പതിറ്റാണ്ടിനിടെ ഇരട്ടിയായി. തെരഞ്ഞെടുപ്പ് കമീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു. ഗവർണർ പദവി ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന കാലമാണിത്. തമിഴ്‌നാട്, കേരളം, പശ്ചിമബംഗാൾ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർമാർ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home