ad
Deshabhimani

അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത് തെറ്റാണെന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം: മീനാക്ഷി

meenakshi anoop
വെബ് ഡെസ്ക്

Published on Nov 23, 2025, 08:15 PM | 1 min read

തിരുവനന്തപുരം: അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ഫെമിനിസമെന്ന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. സാമൂഹിക മാധ്യമത്തിലൂടെയും പൊതുവേദികളിലും തന്റെ നിലപാട് വ്യക്തമാക്കുന്നയാളാണ് മീനാക്ഷി. താരം അടുത്തിടെ ഫേസ്ബുക്കിൽ പങ്കുവച്ച ചില ആശയങ്ങൾ വലിയ ചർച്ചയായിരുന്നു. തുടർന്ന് നിരവധിയാളുകൾ അഭിനന്ദിച്ചും ചിലർ അധിക്ഷേപിച്ചും രം​ഗത്തെത്തിയിരുന്നു.


ചോദ്യം ഫെമിനിസ്റ്റാണോ....

ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ ... ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ 'ഫെമിനിസം.' - എന്നാണ് മീനാക്ഷി ഇപ്പോൾ ഫേസ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും മനുഷ്യർക്ക് സമത്വമാണ് വേണ്ടത് എന്ന വാദത്തെ അം​ഗീകരിച്ചും പോസ്റ്റിനെ കമന്റുകളിലൂടെ നിരവധിയാളുകൾ പിന്തുണയ്ക്കുന്നുണ്ട്.


‘മതമതിലുകൾക്കപ്പുറമാണ് മതനിരപേക്ഷത' എന്ന്‌ കുറിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ മറ്റൊരു പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ മതനിരപേക്ഷത പൂർണമായി സാധ്യമാണോ എന്ന ചോദ്യമുയർത്തിയാണ് മീനാക്ഷി ചർച്ചയ്ക്ക് തുടക്കമിട്ടത്. ​വ്യക്തിയുടെ ആത്മവിശ്വാസത്തിലും സമീപനത്തിലുമാണ് മതനിരപേക്ഷതയുടെ വിജയം കുടികൊള്ളുന്നതെന്നാണ് മീനാക്ഷിയുടെ പക്ഷം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home