ad
Deshabhimani

വയനാട്‌ മണ്ണിടിച്ചിൽ: ഭീതി അവസാനിപ്പിക്കുന്നതിനുള്ളനടപടികളെടുക്കണം: എം വി ഗോവിന്ദൻ

M V Govindan Press Meet
avatar
സ്വന്തം ലേഖകൻ

Published on Jul 11, 2026, 05:03 PM | 1 min read

ന്യൂഡൽഹി: വയനാടിലെ കള്ളാടിയിലെ ഭീതി അവസാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക്‌ സർക്കാർ അടിയന്തരമായി കടക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തത്തിൽ അകപ്പെട്ടുപോയി കാണാതായവരെ ഉടൻ കണ്ടെത്തണം. സർക്കാരിന്റെ അനാസ്ഥ വളരെ വ്യക്തമാണ്‌. ദിവസങ്ങൾക്ക്‌ മുൻപ്‌ തന്നെ സ്ഥലത്ത്‌ കൂട്ടിയിട്ട മണ്ണ്‌ മാറ്റണമെന്ന്‌ ജില്ലാ അതോറിറ്റി ആവശ്യപ്പെട്ടിട്ടും അതിന്‌ വേണ്ടിയുള്ള നടപടികളെടുക്കാത്തത്‌ ദുരന്തത്തെ സങ്കീർണമാക്കിയിട്ടുണ്ട്‌.

ദുരിതാശ്വാസ കാന്പ്‌ സന്ദർശിപ്പപ്പോൾ അവിടെ കഴിയുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഭക്ഷണമല്ലാതെ ഉടുക്കാനുള്ള വസ്‌ത്രം പോലും ലഭിക്കുന്നില്ലെന്ന അമർഷം രേഖപ്പെടുത്തി. കാന്പിലുള്ളവർക്ക്‌ സ‍ൗകര്യമൊരുക്കുന്നതിനുള്ള ബാധ്യത സർക്കാരിനുണ്ട്‌. ദുരന്തബാധിതരുടെ വിലാപമാണ്‌ ഇപ്പോൾ കേൾക്കുന്നത്‌. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത സംഭവമാണിത്‌. അടിയന്തരമായി എല്ലാവിധ സഹായങ്ങളും എത്തിക്കുന്നതിനുള്ള നടപടികളെടുക്കണം. ആവശ്യമായ അനുമതിയോടും കരുതലോടും കൂടി തുരങ്കപാത നിർമാണം പുനരാരംഭിക്കണമെന്ന്‌ എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home